Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suvendu Adhikari

'ഇ​വി​ടെ ജീ​വി​ക്ക​ണ​മെ​ങ്കി​ൽ വ​ന്ദേ​മാ​ത​രം പാ​ട​ണം'; മു​സ്‌​ലിം ബോ​ർ​ഡി​നെ​തി​രെ സു​വേ​ന്ദു അ​ധി​കാ​രി,

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ൽ സ്കൂ​ളു​ക​ളി​ലും മ​ദ്ര​സ​ക​ളി​ലും 'വ​ന്ദേ​മാ​ത​രം' ആ​ല​പി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കി​യ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ ഉ​ത്ത​ര​വി​നെ​ച്ചൊ​ല്ലി വ​ൻ രാ​ഷ്ട്രീ​യ വി​വാ​ദം. ഉ​ത്ത​ര​വ് ഉ​ട​ന​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും മു​സ്‌​ലിം വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഇ​തി​ൽ നി​ന്ന് ഇ​ള​വ് ന​ൽ​ക​ണ​മെ​ന്നും ഓ​ൾ ഇ​ന്ത്യ മു​സ്‌​ലിം പേ​ഴ്സ​ണ​ൽ ലോ ​ബോ​ർ​ഡ് ആ​വ​ശ്യ​പ്പെ​ട്ടു. മ​ത​വി​ശ്വാ​സ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ നി​ർ​ബ​ന്ധി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ബോ​ർ​ഡ് വ​ക്താ​വ് ഡോ. ​എ​സ്ക്യു​ആ​ർ. ഇ​ല്യാ​സ് വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ, തീ​രു​മാ​ന​ത്തി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് സു​വേ​ന്ദു അ​ധി​കാ​രി ക​ടു​ത്ത ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ചു. "ഈ ​രാ​ജ്യ​ത്ത് ജീ​വി​ക്ക​ണ​മെ​ങ്കി​ൽ വ​ന്ദേ​മാ​ത​ര​വും ജ​ന​ഗ​ണ​മ​ന​യും പാ​ട​ണം. എ​ല്ലാ സ്കൂ​ളു​ക​ളി​ലും ഇ​ത് നി​ർ​ബ​ന്ധ​മാ​ണ്. ഇ​ത് ഭാ​ര​തീ​യ സം​സ്കാ​ര​മാ​ണ്, സ​നാ​ത​ന സം​സ്കാ​ര​മാ​ണ്. ഈ ​രാ​ജ്യം മ​റ്റാ​രു​ടെ​യും കൈ​ക​ളി​ലേ​ക്ക് പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ല," എ​ന്ന് അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. വ​ന്ദേ​മാ​ത​രം ഒ​രു പ്ര​ത്യേ​ക മ​ത​ത്തി​ന്‍റേ​ത​ല്ലെ​ന്നും രാ​ജ്യ​ത്തി​ന്‍റേ​താ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി കി​ര​ൺ റി​ജി​ജു​വും വ്യ​ക്ത​മാ​ക്കി.

ദേ​ശീ​യ​ഗാ​ന​ത്തി​ന് മു​ൻ​പാ​യി വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ എ​ല്ലാ വ​രി​ക​ളും ആ​ല​പി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പു​തി​യ നി​ർ​ദേ​ശ​ത്തെ ശ​ശി ത​രൂ​ർ എം​പി ചോ​ദ്യം ചെ​യ്ത​തും ഇ​തി​നി​ടെ വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ളി​ൽ വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ മു​ഴു​വ​ൻ വ​രി​ക​ളും നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത് അ​നാ​വ​ശ്യ ഭാ​ര​മാ​ണെ​ന്ന് ത​രൂ​ർ പ​റ​ഞ്ഞു.

ഇ​തി​നെ​തി​രെ കോ​ൺ​ഗ്ര​സ് മു​സ്‌​ലിം ലീ​ഗി​ന്‍റെ​യും ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​ടെ​യും നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി നേ​താ​വ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ കു​റ്റ​പ്പെ​ടു​ത്തി. 1950-ൽ ​ഭ​ര​ണ​ഘ​ട​നാ നി​ർ​മാ​ണ സ​ഭ വ​ന്ദേ​മാ​ത​ര​ത്തെ ദേ​ശീ​യ ഗീ​ത​മാ​യി അം​ഗീ​ക​രി​ച്ച​താ​ണെ​ങ്കി​ലും, പു​തി​യ ഉ​ത്ത​ര​വു​ക​ളോ​ടെ വി​ഷ​യം വീ​ണ്ടും ദേ​ശീ​യ ത​ല​ത്തി​ൽ വ​ൻ വി​വാ​ദ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

 

National

ബംഗാളിൽ വകുപ്പ് വിഭജനമായി

കോ​​ൽ​​ക്ക​​ത്ത: ബം​​ഗാ​​ളി​​ൽ മ​​ന്ത്രി​​മാ​​ർ​​ക്കു വ​​കു​​പ്പു​​ക​​ൾ വി​​ഭ​​ജി​​ച്ചു ന​​ല്കി മു​​ഖ്യ​​മ​​ന്ത്രി സു​​വേ​​ന്ദു അ​​ധി​​കാ​​രി.

ദി​​ലീ​​പ് ഘോ​​ഷി​​ന് പ​​ഞ്ചാ​​യ​​ത്ത്, ഗ്രാ​​മ​​വി​​ക​​സ​​ന വ​​കു​​പ്പു​​ക​​ൾ ല​​ഭി​​ച്ചു. വ​​നി​​താ ശി​​ശു ക്ഷേ​​മ​​വും സാ​​മൂ​​ഹ്യ​​ക്ഷേ​​മ​​വും കൈ​​കാ​​ര്യം ചെ​​യ്യു​​ക അ​​ഗ്‌​​നി​​മി​​ത്ര പോ​​ളാ​​ണ്.

ഭ​​ക്ഷ്യ-​​സി​​വി​​ൽ സ​​പ്ലൈ​​സ്, സ​​ഹ​​ക​​ര​​ണ വ​​കു​​പ്പു​​ക​​ൾ അ​​ശോ​​ക് കി​​ർ​​ത്താ​​നി​​യ​​യ്ക്കു കി​​ട്ടി. ആ​​ദി​​വാ​​സി ക്ഷേ​​മ വ​​കു​​പ്പ് ക്ഷു​​ദി​​രം ടു​​ഡു​​വി​​നാ​​ണ്.

വ​​ട​​ക്ക​​ൻ ബം​​ഗാ​​ൾ വി​​ക​​സ​​നം, കാ​​യി​​കം, യു​​വ​​ജ​​ന​​ക്ഷേ​​മം വ​​കു​​പ്പു​​ക​​ൾ നി​​സി​​ത് പ്രാ​​മാ​​ണി​​ക്കി​​നു ല​​ഭി​​ച്ചു. മ​​റ്റു വ​​കു​​പ്പു​​ക​​ൾ മു​​ഖ്യ​​മ​​ന്ത്രി സു​​വേ​​ന്ദു അ​​ധി​​കാ​​രി കൈ​​കാ​​ര്യം ചെ​​യ്യും.

National

പി​എ​യു​ടെ കൊ​ല​പാ​ത​കം "മ​മ​ത​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തി​ലെ പ​ക": സു​വേ​ന്ദു അ​ധി​കാ​രി

കോ​ൽ​ക്ക​ത്ത: ത​ന്‍റെ പി​എ​യു​ടെ കൊ​ല​പാ​ത​കം ആ​സൂ​ത്രി​ത​മാ​ണെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി. ഭ​വാ​നി​പൂ​ർ മ​ണ്ഡ​ല​ത്തി​ൽ മ​മ​ത ബാ​ന​ർ​ജി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തി​ന്‍റെ പ്ര​തി​കാ​ര​മാ​ണ് ഈ ​കൊ​ല​പാ​ത​ക​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"ഞാ​ൻ മ​മ​ത ബാ​ന​ർ​ജി​യെ തോ​ൽ​പ്പി​ച്ച​തി​നാ​ലാ​ണ് എ​ന്‍റെ സ​ഹാ​യി​യെ അ​വ​ർ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ബം​ഗാ​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന 'മ​ഹാ ജം​ഗി​ൾ രാ​ജി​ന്‍റെ' തെ​ളി​വാ​ണി​ത്." - സു​വേ​ന്ദു അ​ധി​കാ​രി പ​റ​ഞ്ഞു.

ച​ന്ദ്ര​നാ​ഥ് ര​ഥി​ന്റെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ഗു​ണ്ടാ​യി​സ​മാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​വ് ഹ​സി​റാ​ണി ര​ഥും ആ​രോ​പി​ച്ചു. പ്ര​തി​ക​ളെ ഇ​ന്ന് ബം​ഗാ​ളി​ലെ ബ​രാ​സ​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

National

സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ സ​ഹാ​യി​യു​ടെ കൊ​ല​പാ​ത​കം; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ സ​ഹാ​യി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നും ബി​ഹാ​റി​ൽ നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ആ​ക്ര​മി​ക​ൾ കോ​ൽ​ക്ക​ത്ത​യ്ക്ക​ടു​ത്തു​ള്ള ബാ​ലി​യി​ലെ ഒ​രു ടോ​ൾ ബൂ​ത്തി​ൽ യു​പി​ഐ വ​ഴി പ​ണ​മ​ട​ച്ച​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ പേ​ഴ്‌​സ​ണ​ൽ അ​സി​സ്റ്റ​ന്‍റ് ച​ന്ദ്ര​നാ​ഥ് ര​ഥ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം കാ​റി​ലി​രി​ക്കു​ക​യാ​യി​രു​ന്ന ച​ന്ദ്ര​നാ​ഥി​നെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

National

ബം​ഗാ​ളി​ന്‍റെ 'അ​ധി​കാ​രി' യാ​യി സു​വേ​ന്ദു; സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു

കോ​ൽ​ക്ക​ത്ത: ബി​ജെ​പി ച​രി​ത്ര വി​ജ​യം നേ​ടി​യ പ​ശ്ചി​മ ബം​ഗാ​ളി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് സു​വേ​ന്ദു അ​ധി​കാ​രി. കോ​ൽ​ക്ക​ത്ത ബ്രി​ഗേ​ഡ് മൈ​താ​ന​ത്ത് ന​ട​ത്തി​യ ച​ട​ങ്ങി​ലാ​ണ് സു​വേ​ന്ദു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ. ര​വി​യാ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, കേ​ന്ദ്ര ആ​ഭ്യ​ന്ത്ര​മ​ന്ത്രി അ​മി​ത് ഷാ, ​പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ് നാ​ഥ് സിം​ഗ്, വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ എ​ൻ​ഡി​എ മു​ഖ്യ​മ​ന്ത്രി​മാ​ർ എ​ന്നി​വ​ർ വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു.

ബം​ഗാ​ളി​ന്‍റെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​യാ​ണ് സു​വേ​ന്ദു. ഭ​വാ​നി​പു​ർ, ന​ന്ദി​ഗ്രാം എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്ന് വി​ജ​യി​ച്ചാ​ണ് സു​വേ​ന്ദു നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. ഭ​വാ​നി​പു​രി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു ബാ​ന​ർ​ജി​യെ ആ​ണ് സു​വേ​ന്ദു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

National

സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ സ​ഹാ​യി​യു​ടെ കൊ​ല​പാ​ത​കം; ആ​ക്ര​മി​ക​ളെ​ത്തി​യ​ത് മോ​ഷ്ടി​ച്ച ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ സ​ഹാ​യി ച​ന്ദ്ര​നാ​ഥ് ര​ഥി​നെ വെ​ടി​വ​ച്ചു കൊ​ന്ന സം​ഭ​വ​ത്തി​ൽ ആ​ക്ര​മി​ക​ൾ എ​ത്തി​യ​ത് മോ​ഷ്ടി​ച്ച ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ.

WB44D1990 എ​ന്ന ര​ജി​സ്റ്റ​ർ ന​മ്പ​രി​ലു​ള്ള വാ​ഹ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളെ​ത്തി​യ​ത്. വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ വി​ഭാ​ഷ് കു​മാ​ർ ഭ​ട്ടാ​ചാ​ര്യ എ​ന്ന​യാ​ളാ​ണ്. 2012 മേ​യ് നാ​ലി​നാ​ണ് ബൈ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

വി​ഭാ​ഷി​ന്‍റെ വി​ലാ​സം അ​ന്വേ​ഷി​ച്ചു ചെ​ന്ന പോ​ലീ​സി​ന് ഇ​യാ​ളെ​ക്കു​റി​ച്ച് വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ല്ല. ധ​രം​വീ​ർ എ​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് നി​ല​വി​ൽ ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. 2014 മു​ത​ൽ താ​ൻ ഇ​വി​ടെ താ​മ​സി​ച്ചു​വ​രി​ക​യാ​ണെ​ന്നും വി​ഭാ​ഷ് എ​ന്ന പേ​രി​ൽ ആ​രെ​യും അ​റി​യി​ല്ലെ​ന്നും ഇ​യാ​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ വി​ഭാ​ഷി​നെ പോ​ലീ​സ് ക​ണ്ടെ​ത്തി. എ​ന്നാ​ൽ ത​ന്‍റെ ബൈ​ക്ക് മോ​ഷ്ടി​ക്ക​പ്പെ​ട്ട​താ​യി ഇ​യാ​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

പ​ശ്ചി​മ​ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ മ​ഹീ​ന്ദ്ര സ്കോ​ർ​പി​യ കാ​റി​ൽ വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ച​ന്ദ്ര​കാ​ന്തി​നെ ബൈ​ക്കി​ലെ​ത്തി​യ ആ​ക്ര​മി​ക​ൾ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​സീ​റ്റി​ൽ ഇ​രു​ന്ന ച​ന്ദ്ര​കാ​ന്ത് സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു.

 

National

ബം​ഗാ​ളി​ൽ വീ​ണ്ടും രാ​ഷ്ട്രീ​യ കൊ​ല​പാ​ത​കം; സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ പേ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റ് വെ​ടി​യേ​റ്റു മ​രി​ച്ചു

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ പ്ര​തി​പ​ക്ഷ നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ പേ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റ് ച​ന്ദ്ര​നാ​ഥ് ര​ഥ് വെ​ടി​യേ​റ്റു മ​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി നോ​ർ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ മ​ധ്യം​ഗ്രാം മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ദീ​ർ​ഘ​കാ​ല​മാ​യി സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ വി​ശ്വ​സ്ത​നും അ​ടു​ത്ത സ​ഹാ​യി​യു​മാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട ച​ന്ദ്ര​നാ​ഥ്.

ബു​ധ​നാ​ഴ്ച രാ​ത്രി ച​ന്ദ്ര​നാ​ഥ് ത​ന്‍റെ വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്യ​വേ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ വാ​ഹ​നം ത​ട​യു​ക​യും തൊ​ട്ട​ടു​ത്തു​നി​ന്ന് ച​ന്ദ്ര​നാ​ഥി​ന് നേ​രെ മൂ​ന്ന് ത​വ​ണ വെ​ടി​യു​തി​ർ​ക്കു​ക​യു​മാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി​സം​ഘം കൃ​ത്യ​ത്തി​ന് ശേ​ഷം ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. ഇ​വ​രെ ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ബം​ഗാ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മു​ള്ള അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും സ​മാ​ധാ​നം പാ​ലി​ക്കു​ന്ന​തി​നും സു​വേ​ന്ദു അ​ധി​കാ​രി പ്ര​വ​ർ​ത്ത​ക​രോ​ട് ആ​ഹ്വാ​നം ചെ​യ്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഈ ​ദാ​രു​ണ​മാ​യ കൊ​ല​പാ​ത​കം ന​ട​ന്നി​രി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​മാ​ണോ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ബി​ജെ​പി നേ​തൃ​ത്വം കൊ​ല​പാ​ത​ക​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

National

സി​പി​എം വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി; ഇ​ത് ഹി​ന്ദു​ത്വ​യു​ടെ വി​ജ​യ​മാ​ണെ​ന്ന് സു​വേ​ന്ദു അ​ധി​കാ​രി

കോ​ൽ​ക്ക​ത്ത: സി​പി​എം വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി അ​റി​യി​ച്ച് ഭ​വാ​നി​പു​രി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി സു​വേ​ന്ദു അ​ധി​കാ​രി. ഭ​വാ​നി​പു​രി​ൽ ത​ന്നെ വി​ജ​യി​പ്പി​ച്ച​ത് സി​പി​എം വോ​ട്ട​ർ​മാ​രാ​ണെ​ന്നും സു​വേ​ന്ദു അ​ധി​കാ​രി പ​റ​ഞ്ഞു.

സി​പി​എം അ​ണി​ക​ളു​ടെ വോ​ട്ടു​ക​ളും ത​നി​ക്ക് കി​ട്ടി. ഇ​ത് ഹി​ന്ദു​ത്വ​യു​ടെ വി​ജ​യ​മാ​ണ്. സി​പി​എ​മ്മി​ന് 13,000 വോ​ട്ട് ഭ​വാ​നി​പു​രി​ലു​ണ്ടെ​ന്നും അ​താ​ണ് ത​നി​ക്ക് നി​ർ​ണാ​യ​ക​മാ​യ​തെ​ന്നും സു​വേ​ന്ദു അ​ധി​കാ​രി വ്യ​ക്ത​മാ​ക്കി.

സി​പി​എം വോ​ട്ട​ർ​മാ​രോ​ട് താ​ൻ ന​ന്ദി പ​റ​യു​ന്നു. മ​മ​ത ബാ​ന​ർ​ജി​ക്കി​ത് രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്നു​മു​ള്ള വി​ര​മി​ക്ക​ലാ​കു​മെ​ന്നും സു​വേ​ന്ദു അ​ധി​കാ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തേ​സ​മ​യം ബം​ഗാ​ളി​ലെ ബി​ജെ​പി മു​ന്നേ​റ്റ​ത്തി​നൊ​പ്പം മ​മ​ത​യു​ടെ പ​രാ​ജ​യം തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന് ഇ​ര​ട്ടി പ്ര​ഹ​ര​മാ​യി.

 

 

National

വോ​ട്ടെ​ണ്ണ​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു; തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്ക​മെ​ന്ന് സു​വേ​ന്ദു അ​ധി​കാ​രി

കോ​ൽ​ക്ക​ത്ത: വോ​ട്ടെ​ണ്ണ​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ, ഡ്യൂ​ട്ടി​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​വ​ര​ങ്ങ​ൾ പ​ര​സ്യ​മാ​യ​ത് വ​ലി​യ വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​ത് തി​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ളു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് സു​വേ​ന്ദു അ​ധി​കാ​രി ആ​രോ​പി​ച്ചു.

വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രും മ​റ്റ് വി​വ​ര​ങ്ങ​ളും മു​ൻ​കൂ​ട്ടി പു​റ​ത്തു​വ​ന്ന​ത് വോ​ട്ടെ​ണ്ണ​ൽ പ്ര​ക്രി​യ​യു​ടെ സു​താ​ര്യ​ത​യെ ബാ​ധി​ക്കും. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​വ​ര​ങ്ങ​ൾ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​ത് അ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നോ സ്വാ​ധീ​നി​ക്കാ​നോ ഇ​ട​യാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

വോ​ട്ടെ​ണ്ണ​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ നി​ശ്ച​യി​ക്കു​ന്ന​ത് അ​തീ​വ ര​ഹ​സ്യ​മാ​യി​ട്ടാ​യി​രി​ക്ക​ണം എ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ക​ർ​ശ​ന നി​ർ​ദേ​ശ​മാ​ണ് ഇ​വി​ടെ ലം​ഘി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
സം​ഭ​വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സു​വേ​ന്ദു അ​ധി​കാ​രി ആ​വ​ശ്യ​പ്പെ​ട്ടു.

വോ​ട്ടെ​ണ്ണ​ൽ പ്ര​ക്രി​യ നി​ക്ഷ്പ​ക്ഷ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ കേ​ന്ദ്ര സേ​ന​യു​ടെ സാ​ന്നി​ധ്യം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബം​ഗാ​ളി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം നി​ല​വി​ൽ അ​തീ​വ സ​ങ്കീ​ർ​ണ്ണ​മാ​യി തു​ട​രു​ന്ന​തി​നി​ടെ പു​റ​ത്തു​വ​ന്ന ഈ ​ആ​രോ​പ​ണം വ​ലി​യ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​ട്ടു​ണ്ട്.

National

പൂർബ മേദിനിപുർ; അധികാരി കുടുംബത്തിന്‍റെ തട്ടകം

കോ​​​ൽ​​​ക്ക​​​ത്ത: മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി ശി​​​ശി​​​ർ അ​​​ധി​​​കാ​​​രി​​​യു​​​ടെ ത​​​ട്ട​​​ക​​​മാ​​​ണ് ബം​​​ഗാ​​​ളി​​​ലെ പൂ​​​ർ​​​ബ മേ​​​ദി​​​നി​​​പു​​​ർ ജി​​​ല്ല. മൂ​​​ന്നു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളാ​​​ണ് അ​​​ധി​​​കാ​​​രി കു​​​ടും​​​ബ​​​ത്തി​​​നു കൂ​​​ടു​​​ത​​​ൽ സ്വാ​​​ധീ​​​നം. ഒ​​​രു കാ​​​ല​​​ത്ത് ഇ​​​ട​​​തു​​​പ​​ക്ഷ​​ത്തെ ശ​​ക്ത​​മാ​​യി പ്ര​​തി​​രോ​​ധി​​ച്ചി​​രു​​ന്ന അ​​​ധി​​​കാ​​​രി കു​​​ടും​​​ബം പി​​​ന്നീ​​​ട് തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ നെ​​​ടും​​​തൂ​​​ണാ​​​യി മാ​​​റി. ഇ​​​പ്പോ​​​ൾ കു​​​ടും​​​ബ​​​മൊ​​​ന്നാ​​​കെ ബി​​​ജെ​​​പി​​​യി​​​ലാ​​​ണ്.

ശി​​​ശി​​​ർ അ​​​ധി​​​കാ​​​രി​​​യു​​​ടെ മ​​​ക​​​ൻ സു​​​വേ​​​ന്ദു അ​​​ധി​​​കാ​​​രി​​​യാ​​​ണ് ബം​​​ഗാ​​​ൾ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ്. സൗ​​​മേ​​​ന്ദു കാ​​​ന്തി ലോ​​​ക്സ​​​ഭ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള എം​​​പി​​​യാ​​​ണ്. ശി​​​ശി​​​റി​​​ന്‍റെ മ​​​റ്റൊ​​​രു മ​​​ക​​​ൻ ദി​​​ബ്യേ​​​ന്ദു മു​​​ൻ എം​​​പി​​​യാ​​​ണ്. താം​​​ലു​​​ക്, കാ​​​ന്തി ഉ​​​ത്ത​​​ർ, കാ​​​ന്തി ദ​​​ക്ഷി​​​ൺ എ​​​ന്നീ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളാ​​​ണ് അ​​​ധി​​​കാ​​​രി കു​​​ടും​​​ബ​​​ത്തി​​​ന്‍റെ സ്വാ​​​ധീ​​​നം ഏ​​​റെ പ്ര​​​ക​​​ട​​​മാ​​​യി​​​ട്ടു​​​ള്ള​​​ത്.

2021ൽ ​​​താം​​​ലു​​​ക്കി​​​ൽ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ലെ ഡോ. ​​​സൗ​​​മേ​​​ൻ കു​​​മാ​​​ർ മ​​​ഹാ​​​പാ​​​ത്ര വെ​​​റും 793 വോ​​​ട്ടി​​​നാ​​​ണ് വി​​​ജ​​​യി​​​ച്ച​​​ത്. 2021ലാ​​​ണ് സു​​​വേ​​​ന്ദു അ​​​ധി​​​കാ​​​രി ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്. വൈ​​​കാ​​​തെ കു​​​ടും​​​ബ​​​മൊ​​​ന്നാ​​​കെ ബി​​​ജെ​​​പി​​​യി​​​ലെ​​​ത്തി. 2021ൽ ​​​ന​​​ന്ദി​​​ഗ്രാ​​​മി​​​ൽ മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ സു​​​വേ​​​ന്ദു അ​​​ധി​​​കാ​​​രി ഇ​​​ത്ത​​​വ​​​ണ മ​​​മ​​​ത​​​യെ വെ​​​ല്ലു​​​വി​​​ളി​​​ച്ച് ഭ​​​വാ​​​നി​​​പു​​​രി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്നു.

അ​​​ധി​​​കാ​​​രി​​​കു​​​ടും​​​ബ​​​ത്തി​​​ന്‍റെ ചു​​​വ​​​ടു​​​മാ​​​റ്റം പൂ​​​ർ​​​ബ മേ​​​ദി​​​നി​​​പു​​​രി​​​ൽ തൃ​​​ണ​​​മൂ​​​ലി​​​ന്‍റെ സം​​​ഘ​​​ട​​​നാ​​​സം​​​വി​​​ധാ​​​ന​​​ത്തെ ഉ​​​ല​​​ച്ചു. ഇ​​​ത്ത​​​വ​​​ണ ദീ​​​പേ​​​ന്ദ്ര നാ​​​രാ​​​യ​​​ൺ റോ​​​യി​​​യെ ആ​​​ണ് താം​​​ലു​​​ക്കി​​​ൽ തൃ​​​ണ​​​മൂ​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്കി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ തോ​​​റ്റ ഹ​​​രേ​​​കൃ​​​ഷ് ബേ​​​ര​​​യ്ക്കു ബി​​​ജെ​​​പി വീ​​​ണ്ടും സീ​​​റ്റ് ന​​​ല്കി. സി​​​പി​​​ഐ സ്ഥാ​​​നാ​​​ർ​​​ഥി രം​​​ഗ​​​ത്തു​​​ണ്ടെ​​​ങ്കി​​​ലും മ​​​ണ്ഡ​​​ല​​​ത്തി​​​ൽ തൃ​​​ണ​​​മൂ​​​ൽ-​​​ബി​​​ജെ​​​പി പോ​​​രാ​​​ട്ട​​​മാ​​​ണ് അ​​​ര​​​ങ്ങേ​​​റു​​​ന്ന​​​ത്.

2021ൽ ​​​കാ​​​ന്തി ഉ​​​ത്ത​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ബി​​​ജെ​​​പി​​​യി​​​ലെ സു​​​മി​​​ത സി​​​ൻ​​​ഹ​​​യാ​​​ണ് വി​​​ജ​​​യി​​​ച്ച​​​ത്. ഇ​​​ത്ത​​​വ​​​ണ​​​യും സി​​​ൻ​​​ഹ​​​യാ​​​ണ് ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി. ബി​​​ജെ​​​പി​​​യി​​​ലെ അ​​​രു​​​പ് കു​​​മാ​​​ർ ദാ​​​സ് ആ​​​ണ് 2021ൽ ​​​കാ​​​ന്തി ദ​​​ക്ഷി​​​ൺ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ വി​​​ജ​​​യി​​​ച്ചത്. ഇ​​​ത്ത​​​വ​​​ണ​​​യും ദാ​​​സ് ത​​​ന്നെ ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി.

National

ഭവാനിപുരിൽ സുവേന്ദു പ്രചാരണം തുടങ്ങി

കോ​​​ൽ​​​ക്ക​​​ത്ത: ബം​​​ഗാ​​​ൾ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് സു​​​വേ​​​ന്ദു അ​​​ധി​​​കാ​​​രി ഭ​​​വാ​​​നി​​​പു​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ പ്ര​​​ചാ​​​ര​​​ണം ആ​​​രം​​​ഭി​​​ച്ചു.

മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യെ നേ​​​രി​​​ടാ​​​ൻ ബി​​​ജെ​​​പി നി​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കുന്ന​​​ത് സു​​​വേ​​​ന്ദു​​​വി​​​നെ​​​യാ​​​ണ്. 25,000 വോ​​​ട്ടി​​​നു വി​​​ജ​​​യി​​​ക്കു​​​മെ​​​ന്ന് സു​​​വേ​​​ന്ദു അ​​​ധി​​​കാ​​​രി അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

2021ൽ ​​​ന​​​ന്ദി​​​ഗ്രാം മ​​​ണ്ഡ​​​ല​​​ത്തി​​​ൽ മ​​​മ​​​ത​​​യും സു​​​വേ​​​ന്ദു​​​വും ഏ​​​റ്റു​​​മു​​​ട്ടി​​​യ​​​പ്പോ​​​ൾ വി​​​ജ​​​യം സു​​​വേ​​​ന്ദു​​​വി​​​നാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് ഭ​​​വാ​​​നി​​​പു​​​രി​​​ൽ വി​​​ജ​​​യി​​​ച്ച തൃ​​​ണ​​​മൂ​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി മ​​​മ​​​ത​​​യ്ക്കാ​​​യി സീ​​​റ്റ് ഒ​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​മ​​​ത വി​​​ജ​​​യി​​​ച്ചു. സ്വ​​​ന്തം ത​​​ട്ട​​​ക​​​മാ​​​യ ഭ​​​വാ​​​നി​​​പു​​​രി​​​ൽ മ​​​മ​​​ത എ​​​ല്ലാ​​​ത്ത​​​വ​​​ണ​​​യും വി​​​ജ​​​യി​​​ച്ചു. മ​​​മ​​​ത​​​യു​​​ടെ വീ​​​ട് ഈ ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ലാ​​​ണു സ്ഥി​​​തി ചെ​​​യ്യു​​​ന്ന​​​ത്.

National

മ​മ​ത​യെ വീ​ഴ്ത്താ​ൻ ബി​ജെ​പി​യു​ടെ 'ച​ക്ര​വ്യൂ​ഹം'; ഭ​വാ​നി​പൂ​രി​ലും ന​ന്ദി​ഗ്രാം ആ​വ​ർ​ത്തി​ക്കു​മോ?

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ രാ​ഷ്ട്രീ​യ​ത്തി​ൽ വീ​ണ്ടും ഒ​രു 'ന​ന്ദി​ഗ്രാം മോ​ഡ​ൽ' പോ​രാ​ട്ട​ത്തി​ന് ക​ള​മൊ​രു​ങ്ങു​ന്നു. മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ ത​ട്ട​ക​മാ​യ ഭ​വാ​നി​പൂ​രി​ൽ അ​വ​രെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ബി​ജെ​പി ക​രു​ത്തു​റ്റ ച​ക്ര​വ്യൂ​ഹം തീ​ർ​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. പ്ര​തി​പ​ക്ഷ നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി​യാ​ണ് മ​മ​ത​യെ വീ​ഴ്ത്താ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ​ക്ക് പി​ന്നി​ലെ പ്ര​ധാ​നി.

മ​മ​ത ബാ​ന​ർ​ജി പ​രാ​ജ​യ​പ്പെ​ട്ട ന​ന്ദി​ഗ്രാ​മി​ലെ പോ​രാ​ട്ട​ത്തി​ന് സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണ് ഭ​വാ​നി​പൂ​രി​ലും ഒ​രു​ക്കാ​ൻ ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്ന​ത്. മ​മ​ത​യെ അ​വ​രു​ടെ സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ ത​ന്നെ ത​ള​ച്ചി​ടു​ക എ​ന്ന​താ​ണ് സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ ല​ക്ഷ്യം. ന​ന്ദി​ഗ്രാ​മി​ൽ മ​മ​ത​യെ തോ​ൽ​പ്പി​ച്ച ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് സു​വേ​ന്ദു അ​ധി​കാ​രി. ഇ​ത്ത​വ​ണ ഭ​വാ​നി​പൂ​രി​ലും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​പ്ര​മാ​ദി​ത്വം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ടു​ന്നു.

മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​രു​ടെ വി​കാ​രം ത​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണെ​ന്ന് ബി​ജെ​പി നേ​തൃ​ത്വം ക​രു​തു​ന്നു.ബി​ജെ​പി​യു​ടെ നീ​ക്ക​ങ്ങ​ളെ ത​ള്ളി​ക്ക​ള​ഞ്ഞ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, ഭ​വാ​നി​പൂ​രി​ലെ ജ​ന​ങ്ങ​ൾ മ​മ​ത​യ്‌​ക്കൊ​പ്പ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി. ത​ങ്ങ​ളു​ടെ നേ​താ​വി​നെ ത​ക​ർ​ക്കാ​ൻ ബി​ജെ​പി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ വി​ല​പ്പോ​വി​ല്ലെ​ന്നാ​ണ് ടി​എം​സി​യു​ടെ നി​ല​പാ​ട്.

വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​മ​ത​യു​ടെ വി​ജ​യം ത​ട​യാ​ൻ ക​ഴി​ഞ്ഞാ​ൽ അ​ത് ദേ​ശീ​യ​ത​ല​ത്തി​ൽ ത​ന്നെ ബി​ജെ​പി​ക്ക് വ​ലി​യ നേ​ട്ട​മാ​കും. അ​തി​നാ​ൽ ത​ന്നെ അ​തീ​വ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് ഇ​രു​പാ​ർ​ട്ടി​ക​ളും ക​രു​നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ബം​ഗാ​ൾ രാ​ഷ്ട്രീ​യ​ത്തി​ലെ തീ​പാ​റു​ന്ന പോ​രാ​ട്ട​ങ്ങ​ളി​ൽ ഒ​ന്നാ​യി ഭ​വാ​നി​പൂ​ർ മാ​റു​മെ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്. സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ 'ച​ക്ര​വ്യൂ​ഹം' വി​ജ​യി​ക്കു​മോ അ​തോ മ​മ​ത ത​ന്‍റെ കോ​ട്ട കാ​ക്കു​മോ എ​ന്ന് വ​രും ദി​വ​സ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കും.

 

National

ഭവാനിപുരിൽ മമതയെ നേരിടാൻ സുവേന്ദു അധികാരി

കോ​​​ൽ​​​ക്ക​​​ത്ത: ബം​​​ഗാ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യെ നേ​​​രി​​​ടാ​​​ൻ വീ​​​ണ്ടും സു​​​വേ​​​ന്ദു അ​​​ധി​​​കാ​​​രി. മ​​​മ​​​ത​​​യു​​​ടെ മ​​​ണ്ഡ​​​ല​​​മാ​​​യ ഭ​​​വാ​​​നി​​​പു​​​രി​​​ലാ​​​ണ് ഇ​​​ത്ത​​​വ​​​ണ ബം​​​ഗാ​​​ൾ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വു​​​കൂ​​​ടി​​​യാ​​​യ സു​​​വേ​​​ന്ദു അ​​​ധി​​​കാ​​​രി മ​​​ത്സ​​​രി​​​ക്കു​​​ക.

ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ ന​​​ന്ദി​​​ഗ്രാ​​​മി​​​ൽ മ​​​മ​​​ത​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് സു​​​വേ​​​ന്ദു​​​വാ​​​ണ്. തു​​​ട​​​ർ​​​ന്ന് ഭ​​​വാ​​​നി​​​പു​​​രി​​​ൽ വി​​​ജ​​​യി​​​ച്ച സ്ഥാ​​​നാ​​​ർ​​​ഥി മ​​​മ​​​ത​​​യ്ക്കാ​​​യി സീ​​​റ്റ് ഒ​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.

144 സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ​​​​യാ​​​​ണ് ബി​​​​ജെ​​​​പി പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. മു​​​തി​​​ർ​​​ന്ന ബി​​​ജെ​​​പി നേ​​​താ​​​വ് ദി​​​ലീ​​​പ് ഘോ​​​ഷ് ഖ​​​ര​​​ഗ്പു​​​ർ സ​​​ദ​​​റി​​​ൽ ജ​​​ന​​​വി​​​ധി തേ​​​ടും. സ്വ​​​പ​​​ൻ ദാ​​​സ് ഗു​​​പ്ത റാ​​​സ്ബി​​​ഹാ​​​റി സീ​​​റ്റി​​​ലാ​​​ണു മ​​​ത്സ​​​രി​​​ക്കു​​​ക.

സു​​​മി​​​ത സി​​​ൻ​​​ഹ, ബി​​​മ​​​ൻ ഘോ​​​ഷ്, മാ​​​ധ​​​വി മ​​​ഹ​​​ൽ​​​ദെ​​​ർ,അ​​​നി​​​മ ദ​​​ത്ത, ല​​​ക്ഷി​​​കാ​​​ന്ത് സാ​​​ഹു തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് ബി​​​ജെ​​​പി പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടം നേ​​​ടി​​​യ പ്ര​​​മു​​​ഖ​​​ർ.

National

പശ്ചിമ ബംഗാളിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു; ബിജെപി അധികാരത്തിലെത്തും: സുവേന്ദു അധികാരി 

കോൽക്കത്ത: വരുന്ന നിയമസഭാ തെഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ബിജെപി വൻ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരി. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും ബിജെപി അധികാരത്തിലെത്തുകയെന്നും സുവേന്ദു പറഞ്ഞു. 

"ബംഗാളിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ബിജെപി അധികാരത്തിൽ വരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. സംസ്ഥാനത്തിന്‍റെ വികസനത്തിന് ഡബിൾ എൻജിൻ സർക്കാർ വരേണ്ടതുണ്ട് എന്ന് അവർക്ക് അറിയാം.'-സുവേന്ദു അവകാശപ്പെട്ടു. 

"മമത ബാനർജിയുടെ തൃണമൂൽ സർക്കാർ സംസ്ഥാനത്തെ ഭരിച്ച് നശിപ്പിച്ചു. എല്ലാ മേഖലകളെയും തകർത്തു. അഴിമതിയാണ് അവരുടെ പ്രധാന പണി. വൻ അഴിമതിയാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ ജനങ്ങൾക്ക് അവരെ മടുത്തു.'-സുവേന്ദു കുറ്റപ്പെടുത്തി. 

Latest News

Corehub Up